Posts

My Revert Story -- Saeed Ibn George ( Malayalam )

Image
എന്റെ നാട്  എറണാകുളം ജില്ലയില്‍ ആണ് . എന്റെ മാതാപിതാക്കൾ അദ്ധ്യാപകർ ആയിരുന്നു രണ്ടു പേരും മരണപെട്ടു,  രണ്ട് അനുജന്മാരുമുണ്ട്.അവര്‍ ഇരട്ടകളാണ്.അവര്‍ ജനിച്ചപ്പോൾ എന്റെ മാതാപിതാക്കൾ എന്നെ അമ്മയുടെ വീട്ടില്‍ (കോട്ടയത്ത് ) പഠിക്കാന്‍ വിട്ടു. മൂന്നാം ക്ലാസ് വരെ ഞാന്‍ അവിടെയാണ് പഠിച്ചത്. അപ്പോള്‍ ഞാന്‍ എന്റെ അപ്പച്ചന്റെ മടിയില്‍ മുറ്റത്തിരുന്നു സംസാരിക്കുമ്പോൾ എന്തോ ആകാശത്ത് കൂടി ഒരു വെളിച്ചം പോകുന്നത് പോലെ തോന്നി. അപ്പോള്‍ ഞാന്‍ അപ്പച്ചനോട് എന്താണിതെന്ന് ചോദിച്ചു. അപ്പച്ചന്‍ പറഞ്ഞു.അത് യേശുവിന്റെ മാലാഖമാരാണ്.അവര്‍ യേശുവിന് വേണ്ടി ഓരോ പണികള്‍ ചെയ്യുന്നതാണെന്ന് പറഞ്ഞു. ആ കാലത്ത് എന്തോ, ഇതൊക്കെ കേട്ട ശേഷം ഓരോ സ്വപ്നങ്ങൾ കാണാന്‍ തുടങ്ങി. എന്താണ് സ്വപ്നമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.പക്ഷെ,ഞാന്‍ സ്വപ്നം കാണുമ്പോൾ പേടിക്കും.അത് കഴിഞ്ഞ് ഞാന്‍ എറണാകുളത്ത് വീട്ടില്‍ വന്നു.പിന്നീട് പ്രീഡിഗ്രിക്ക് ചേര്‍ന്നു. ആ കാലഘട്ടത്തിലാണ്ഞാന്‍ "റസൂലെ നിൻ കനവാലെ" എന്ന ഒരു സിനിമ പാട്ട് ഞാന്‍ കേൾക്കുന്നത്.അപ്പോള്‍ എനിക്ക് തോന്നി, ഈ പാട്ടിലെ വ്യക്തി എന്തോ നല്ല ഒരു വ്യക്തിയാണെന്ന്,സത്യസന്ധനാണ് എന്നൊക്കെ ഒര